Tuesday, January 6, 2009

തീരം.........

ഈ സാഗര തീരത്തിലീ മണല്‍ തിട്ടയില്‍
ആരവം മുഴക്കുന്ന ഓളങ്ങളെ നോക്കി
കൈവിട്ടുപോകുന്ന ആ സ്നേഹ ദീപത്തിന്‍
വര്‍ണ്ണങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നു ഞാന്‍.
ചിത്തത്തിനുള്ളിലായിരം വര്‍ണ്ണത്തില്‍
പ്രകാശം പരത്തിയെന്‍ ദീപമേ
ഇന്നു ഞാന്‍ ഏകനായ്, നിവര്‍ന്നു കിടക്കുന്നു
എനിക്കന്യമായ് തീരുന്ന നിന്നെയോര്‍ത്ത്.
വാനിലെ പൊന്‍ താരകത്തിന്‍ വിശുദ്ധിയായ്
ജീവിത വീഥിയില്‍ പ്രകാശം പരത്തി നീ
ഹൃത്തില്‍ പടര്‍ന്ന വേലിപ്പടര്‍പ്പുകള്‍
വാട്ടിക്കരിയിച്ചെന്നെ ധന്യനാക്കി.
നിന്‍ ജ്വാലകള്‍ വര്‍ധിക്കാന്‍ ഇന്ദനം ഞാനെന്റെ
തൂലികത്തുമ്പില്‍ നിന്നൂര്‍ന്നു തന്നു.
എത്രയോ കടലാസു തുണ്ടുകള്‍ ഞാന്‍ നിന്റെ
നാളത്തിനു നേര്‍ക്കു പിടിചു തന്നു.
എത്രയോ നിശകളില്‍ ഒന്നിച്ചിരിക്കാന്‍ ഞാന്‍
നിദ്രയെ ആട്ടിപ്പറഞ്ഞയച്ചു.
സ്വപ്നങ്ങള്‍ സൃഷ്ടിച്ച തടവറക്കുള്ളില്‍
പ്രകാശം പരത്താന്‍ നിന്നെ കൂട്ടിനു കിടത്തി.
ഇപ്പോള്‍ കഴിയുന്നില്ലെനിക്കിവയെ തടയിടാന്‍,
പ്രകാശം പരത്തും നിന്നെ അണക്കാന്‍ ശ്രമിക്കുന്ന
ആഞ്ഞാഞ്ഞു വീശുന്ന കാറ്റിനേയും പിന്നെ
ഒഴുകിയെത്തുന്നയീ ഓളങ്ങളേയും.
ഇനിയെന്നു കാണുമെന്നറികയില്ല
ഇനി കാണുമോ എന്നുമറികയില്ല
ഓര്‍ക്കുവാന്‍ വ്യക്തമാം ചിത്രമുണ്ടെങ്കിലും
കാണുമ്പോള്‍ സൊഹൃദം പങ്കുവെക്കില്ലേ?.

അബി

Saturday, December 20, 2008

പ്രതിധ്വനി

പ്രതിധ്വനി

അറിഞ്ഞു ഞാന്‍ നിന്നുടെ പൂര്‍വ്വകാലനുഭവം
അതു തന്നെ ഹേതു കുറിക്കുവാനീ വരി.
കൊതിക്കുന്ന മാനസം വസിക്കുന്നു നിന്നില്‍
കൊതിക്കുന്നതോ ഞാനൊരാത്മാര്‍ഥ ചിത്തം.
പരിശുദ്ധ സ്നേഹത്തിന്‍ നിറകുടമായുള്ള
ആത്മ ധൈര്യത്തിന്‍ ഹൃദയാന്തരത്തില്‍ നീ
ആര്‍ത്തുല്ലസിക്കാനായ് കെട്ടിയ കോട്ടയെ
നിര്‍ദ്ദയം നിന്നുടെ വീട്ടുകാര്‍ തകര്‍ത്തപ്പോള്‍,
കൊട്ടക്കകത്തു നീ പൂജിച്ചു വെച്ച ആ
രൂപത്തിന്‍ ആത്മാവിനെ പുല്‍കുവാനായ്
നീ നിന്‍ അത്മാവിനെ സ്വതന്ത്രയാക്കാന്‍
കയ്യിന്‍ ചുടുനിണം ചുരത്തിയില്ലെ?
സത്യമാം സ്നേഹത്തെ ഹൃദയത്തിലുള്‍ക്കൊണ്ടു
വിടചൊല്ലീടുവാന്‍ കൊതിച്ചുവല്ലേ?
തെല്ലുമേ ഇല്ലെനിക്കാഗ്രഹം നിന്നെ പഴിക്കുവാന്‍
ഉള്ളതോ പുല്‍കുവാന്‍ നിന്റെയാ സദ് ഹൃദയം
മറക്കാം നമുക്ക് നമ്മുടെ പൂര്‍വ്വകാലനുഭവം
നയിക്കട്ടെ നമ്മെ നമ്മുടെ വരും കാല നന്മകള്‍.

അബി

Wednesday, December 17, 2008

Here is a chance for you to throw shoes at Bush
www.kroma.no/2008/bushgame

Here is a chance for you to throw shoes at Bush. www.kroma.no/2008/bushgame

Wednesday, October 29, 2008

Sunday, October 12, 2008

നന്ദി.........

ഇന്നലെ എന്റെ കൈകള്‍ക്ക് താങ്ങായ്
എന്റെ മാതാ പിതാക്കള്‍ ഉണ്ടായിരുന്നു
എന്റെ കയ്യിലേല്‍പ്പിക്കുന്നതു വരേക്കും നിനക്കുമുണ്ടായിരുന്നത്
നിന്റെ മാതാ പിതാക്കളായിരുന്നു
നാളെ നമുക്ക് തണലേകാന്‍
നമ്മുടെ മക്കളുണ്ടാകും
പക്ഷേ...
ഇതിനൊക്കെ നന്ദി പറയാന്‍ ഇന്നു മാത്രമെ നമുക്കാകൂ.

കാത്തിരിപ്പ്.........

കടക്കെണ്ണെറിഞ്ഞു കൈവീശിയെപ്പൊഴും
തെന്നി മാറി കടന്നു പോയി നീ.
കണ്ണെഴുതി പൊട്ടു തൊട്ടു കാത്തിരുന്നിട്ടും
കനിവു വന്നില്ലൊന്നു വന്നു കാണുവാന്‍.
തളര്‍ന്നുപോയ മനം കൊതിച്ചെപ്പൊഴൊന്നുമേ
എത്തിയില്ല നീ ഒന്നു തലോടുവാന്‍
വിറയാര്‍ന്ന കാലുകള്‍ വേച്ചുവെച്ചപ്പൊഴും
ഓടിയെത്തിയില്ല നീ കൈപ്പിടിക്കുവാന്‍
ഇനി ഞാനുറങ്ങട്ടെ സ്വസ്ഥമായ്
എങ്കിലും
കാത്തിരിക്കുന്നു ഞാനിവിടെ നിനക്കു വേണ്ടി
എത്താതിരിക്കില്ല ഇവിടെ നീ....കാരണം
അനശ്വര യാത്രയുടെ തുടക്കം ഇവിടെ നിന്നല്ലൊ?

If u have any problem to read, click here

Click here for Malayalam Fonts