കടക്കെണ്ണെറിഞ്ഞു കൈവീശിയെപ്പൊഴും
തെന്നി മാറി കടന്നു പോയി നീ.
കണ്ണെഴുതി പൊട്ടു തൊട്ടു കാത്തിരുന്നിട്ടും
കനിവു വന്നില്ലൊന്നു വന്നു കാണുവാന്‍.
തളര്‍ന്നുപോയ മനം കൊതിച്ചെപ്പൊഴൊന്നുമേ
എത്തിയില്ല നീ ഒന്നു തലോടുവാന്‍
വിറയാര്‍ന്ന കാലുകള്‍ വേച്ചുവെച്ചപ്പൊഴും
ഓടിയെത്തിയില്ല നീ കൈപ്പിടിക്കുവാന്‍
ഇനി ഞാനുറങ്ങട്ടെ സ്വസ്ഥമായ്
എങ്കിലും
കാത്തിരിക്കുന്നു ഞാനിവിടെ നിനക്കു വേണ്ടി
എത്താതിരിക്കില്ല ഇവിടെ നീ....കാരണം
അനശ്വര യാത്രയുടെ തുടക്കം ഇവിടെ നിന്നല്ലൊ?
Sunday, October 12, 2008
Subscribe to:
Post Comments (Atom)
ആത്മാര്‍ത്ഥമായ എല്ലാ കാത്തിരിപ്പുകളും സഫലം ആകാറുണ്ട്....
ReplyDelete