ഈ സാഗര തീരത്തിലീ മണല്‍ തിട്ടയില്‍
ആരവം മുഴക്കുന്ന ഓളങ്ങളെ നോക്കി
കൈവിട്ടുപോകുന്ന ആ സ്നേഹ ദീപത്തിന്‍
വര്‍ണ്ണങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നു ഞാന്‍.
ചിത്തത്തിനുള്ളിലായിരം വര്‍ണ്ണത്തില്‍
പ്രകാശം പരത്തിയെന്‍ ദീപമേ
ഇന്നു ഞാന്‍ ഏകനായ്, നിവര്‍ന്നു കിടക്കുന്നു
എനിക്കന്യമായ് തീരുന്ന നിന്നെയോര്‍ത്ത്.
വാനിലെ പൊന്‍ താരകത്തിന്‍ വിശുദ്ധിയായ്
ജീവിത വീഥിയില്‍ പ്രകാശം പരത്തി നീ
ഹൃത്തില്‍ പടര്‍ന്ന വേലിപ്പടര്‍പ്പുകള്‍
വാട്ടിക്കരിയിച്ചെന്നെ ധന്യനാക്കി.
നിന്‍ ജ്വാലകള്‍ വര്‍ധിക്കാന്‍ ഇന്ദനം ഞാനെന്റെ
തൂലികത്തുമ്പില്‍ നിന്നൂര്‍ന്നു തന്നു.
എത്രയോ കടലാസു തുണ്ടുകള്‍ ഞാന്‍ നിന്റെ
നാളത്തിനു നേര്‍ക്കു പിടിചു തന്നു.
എത്രയോ നിശകളില്‍ ഒന്നിച്ചിരിക്കാന്‍ ഞാന്‍
നിദ്രയെ ആട്ടിപ്പറഞ്ഞയച്ചു.
സ്വപ്നങ്ങള്‍ സൃഷ്ടിച്ച തടവറക്കുള്ളില്‍
പ്രകാശം പരത്താന്‍ നിന്നെ കൂട്ടിനു കിടത്തി.
ഇപ്പോള്‍ കഴിയുന്നില്ലെനിക്കിവയെ തടയിടാന്‍,
പ്രകാശം പരത്തും നിന്നെ അണക്കാന്‍ ശ്രമിക്കുന്ന
ആഞ്ഞാഞ്ഞു വീശുന്ന കാറ്റിനേയും പിന്നെ
ഒഴുകിയെത്തുന്നയീ ഓളങ്ങളേയും.
ഇനിയെന്നു കാണുമെന്നറികയില്ല
ഇനി കാണുമോ എന്നുമറികയില്ല
ഓര്‍ക്കുവാന്‍ വ്യക്തമാം ചിത്രമുണ്ടെങ്കിലും
കാണുമ്പോള്‍ സൊഹൃദം പങ്കുവെക്കില്ലേ?.
അബി
Tuesday, January 6, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment