Monday, December 31, 2007

സന്തതി.........

വരണ്ടുണങ്ങിക്കിടന്ന എന്‍ മനം
കൊതിച്ചുപോയ് കണ്ടപ്പോള്‍ ഈ തുലാ വര്‍ഷവും, അതിലെ
അര്‍ത്തുല്ലസിക്കുന്ന പുതു തളിരിട്ട ഇലകളും....
പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍ക്കൊപ്പം
ആടിക്കളിക്കുന്ന കൊച്ചു പുഷ്പങ്ങള്‍
മോഹിപ്പിച്ചിടുന്നെന്നെ താരാട്ടു പാടുവാന്‍.

നാലഞ്ചു വര്‍ഷമായ് വന്നു പോയ മഴക്കാലം
ഏകിയില്ലെനിക്കൊട്ടും മുളപ്പിക്കുവാനെന്‍ ഭൂമിയില്‍
കഴിയുന്നില്ലെനിക്കൊന്നു തളിര്‍പ്പിക്കുവാനും.
എന്തെയീ മഴത്തുള്ളികള്‍ തെറിച്ചു പോവുന്നത്?
എവിടേക്കാണിവ ഓടിയൊളിക്കുന്നത്?
ഇവ എന്റെ ഒര്‍മ്മകള്‍ തൊട്ടുണര്‍ത്തുവാന്‍ മാത്രമൊ?

ഇത്രയും വര്‍ഷങ്ങളില്‍ ഒരുക്കി വെച്ചു ഞാന്‍
കണ്ടെത്തി ഞാനൊരു മധുരപ്പഴത്തെയും
പാകപ്പെടുത്തിയെടുത്തയീ പഴ വിത്തുകള്‍
പാകുവനായി പിന്നെ തളിര്‍പ്പിക്കുവാനും
മറക്കുവാന്‍ കൂടൊരുക്കി ഞാന്‍ കാത്തിരിക്കുന്നു
നനക്കുവാന്‍ കൂജയും കൊണ്ടാശിച്ചിരിക്കുന്നു

എന്‍ ഭൂവില്‍ ഹര്‍ഷാരവം മുഴക്കുന്ന പുതു നാമ്പുകല്‍
കാണുവനായ് ഏറെ ആശയുണ്ടെനിക്കിന്ന്.
ഏകണേ ദൈവമേ കണ്‍കുളിര്‍ക്കെ കാണുവാനായ്
ഏകണേ ദൈവമേ എനിക്കെന്റെ പുതുനാമ്പിന്‍ സാമീപ്യം.

അബി

2 comments:

If u have any problem to read, click here

Click here for Malayalam Fonts