Saturday, December 20, 2008

പ്രതിധ്വനി

പ്രതിധ്വനി

അറിഞ്ഞു ഞാന്‍ നിന്നുടെ പൂര്‍വ്വകാലനുഭവം
അതു തന്നെ ഹേതു കുറിക്കുവാനീ വരി.
കൊതിക്കുന്ന മാനസം വസിക്കുന്നു നിന്നില്‍
കൊതിക്കുന്നതോ ഞാനൊരാത്മാര്‍ഥ ചിത്തം.
പരിശുദ്ധ സ്നേഹത്തിന്‍ നിറകുടമായുള്ള
ആത്മ ധൈര്യത്തിന്‍ ഹൃദയാന്തരത്തില്‍ നീ
ആര്‍ത്തുല്ലസിക്കാനായ് കെട്ടിയ കോട്ടയെ
നിര്‍ദ്ദയം നിന്നുടെ വീട്ടുകാര്‍ തകര്‍ത്തപ്പോള്‍,
കൊട്ടക്കകത്തു നീ പൂജിച്ചു വെച്ച ആ
രൂപത്തിന്‍ ആത്മാവിനെ പുല്‍കുവാനായ്
നീ നിന്‍ അത്മാവിനെ സ്വതന്ത്രയാക്കാന്‍
കയ്യിന്‍ ചുടുനിണം ചുരത്തിയില്ലെ?
സത്യമാം സ്നേഹത്തെ ഹൃദയത്തിലുള്‍ക്കൊണ്ടു
വിടചൊല്ലീടുവാന്‍ കൊതിച്ചുവല്ലേ?
തെല്ലുമേ ഇല്ലെനിക്കാഗ്രഹം നിന്നെ പഴിക്കുവാന്‍
ഉള്ളതോ പുല്‍കുവാന്‍ നിന്റെയാ സദ് ഹൃദയം
മറക്കാം നമുക്ക് നമ്മുടെ പൂര്‍വ്വകാലനുഭവം
നയിക്കട്ടെ നമ്മെ നമ്മുടെ വരും കാല നന്മകള്‍.

അബി

Wednesday, December 17, 2008

Here is a chance for you to throw shoes at Bush
www.kroma.no/2008/bushgame

Here is a chance for you to throw shoes at Bush. www.kroma.no/2008/bushgame

Wednesday, October 29, 2008

Sunday, October 12, 2008

നന്ദി.........

ഇന്നലെ എന്റെ കൈകള്‍ക്ക് താങ്ങായ്
എന്റെ മാതാ പിതാക്കള്‍ ഉണ്ടായിരുന്നു
എന്റെ കയ്യിലേല്‍പ്പിക്കുന്നതു വരേക്കും നിനക്കുമുണ്ടായിരുന്നത്
നിന്റെ മാതാ പിതാക്കളായിരുന്നു
നാളെ നമുക്ക് തണലേകാന്‍
നമ്മുടെ മക്കളുണ്ടാകും
പക്ഷേ...
ഇതിനൊക്കെ നന്ദി പറയാന്‍ ഇന്നു മാത്രമെ നമുക്കാകൂ.

കാത്തിരിപ്പ്.........

കടക്കെണ്ണെറിഞ്ഞു കൈവീശിയെപ്പൊഴും
തെന്നി മാറി കടന്നു പോയി നീ.
കണ്ണെഴുതി പൊട്ടു തൊട്ടു കാത്തിരുന്നിട്ടും
കനിവു വന്നില്ലൊന്നു വന്നു കാണുവാന്‍.
തളര്‍ന്നുപോയ മനം കൊതിച്ചെപ്പൊഴൊന്നുമേ
എത്തിയില്ല നീ ഒന്നു തലോടുവാന്‍
വിറയാര്‍ന്ന കാലുകള്‍ വേച്ചുവെച്ചപ്പൊഴും
ഓടിയെത്തിയില്ല നീ കൈപ്പിടിക്കുവാന്‍
ഇനി ഞാനുറങ്ങട്ടെ സ്വസ്ഥമായ്
എങ്കിലും
കാത്തിരിക്കുന്നു ഞാനിവിടെ നിനക്കു വേണ്ടി
എത്താതിരിക്കില്ല ഇവിടെ നീ....കാരണം
അനശ്വര യാത്രയുടെ തുടക്കം ഇവിടെ നിന്നല്ലൊ?

THE END

Did you ever stop for a while and asked
yourself what would happen to you on
your first day in your graveyard? What
have you prepared when death knocks
on your doorstep? Will you be in
hellfire or heaven?

Think about the moment your dead body is
being washed and prepared to
enter your graveyard. Think about the
day people will be carrying you, put in
the hole ……. Imagine yourself in that
too narrow, pit dark HOLE, with no one
besides you….you are ALONE! It’s too
dark…. you cry for help, but there is no
answer…NOBODY can help you….its too
narrow your bones were squeezed!
oh GOD!!!

You regret all the bad things you have
done during your lifetime…
You regret missing the good charecter…
You regret your disrespectful manners
towards everyone especially to your
parents….

There is no escape..you will face your
punishment for every little thing you
have done….

You are alone in your graveyard and only
your deeds will be your companion..
NO MONEY, NO FAMILY…only your DEEDS,
good or bad!

When your graveyard will be closed, you
feel like you want to scream, telling
people not to leave you alone-there will
be no voice left of you-YOU ARE DEAD!

They will leave and all that you can
hear is their footsteps and their sobs while
walking away from you…

You thought you would last forever in
this world….
You thought you will stay with your
friends and families forever…
You thought you will have fun forever…..
NO! YOU ARE WRONG! They will leave you!

Spend a few minutes and contemplate..how
you spend your time?
How you spend your wealth and how you
gained it? How you use
the knowledge GOD gave you? And how
you use your body?

Then look at your future abode, your
home after you die….by then you will
make known… that this life is just like
a journey full of trials, and you as a
traveler. Spend your life preparing for
your future home and that is the HEREAFTER.

You cannot afford to ignore this, you
need to remember because no one can
ever run away from DEATH! Keep
remembering this every
MINUTE, every HOUR, EVERYDAY!

EVERY TIME you commit a SIN, remember
the destroyer of pleasure – DEATH

Friday, January 11, 2008

തിരിച്ചറിവ്

അര്‍ത്ഥമെന്തന്നറിയുന്നു ഞാനെന്‍ ജീവിതത്തിന്റെ
അതിനാലകലുന്നു ഈ വഴിത്താരില്‍ നിന്നും.
ഇല്ല ഞാന്‍ ഇനിയില്ല ഈ വഴിയെ മുന്നോട്ട്
ഇവിടെന്നു ഞാന്‍ തിരിക്കുന്നു തിരിച്ചു ചെല്ലുന്നു.
ഉള്ളം കൊതിക്കുന്നു കാണുവാന്‍ കണ്ടുമറന്ന മുഖങ്ങളെ
ഉണ്ടെനിക്കാഗ്രഹം കണ്ടു മാപ്പിരക്കുവന്‍.
എന്നെ താരാട്ടു പാടിയുറക്കിയ എന്നമ്മയിന്നെവിടെ
എന്നറിയില്ല ഇപ്പോള്‍ പിന്നെയെന്‍ കുടുമ്പവും.
ഒടുവില്‍ കണ്ടെതെന്നാണെന്നിപ്പോള്‍ ഞാനോര്‍ക്കുന്നു,
ഒന്നിച്ചിരുന്നെനിക്കുരുളകള്‍ തന്നതും
കരഞ്ഞു കലങ്ങിയ കണ്ണുമായ് ചെല്ലുമ്പോള്‍
കദനഭാരത്താല്‍ തലോടിയ കൈകളെ പിന്നെ
ചെന്‍ചുണ്ടിലായിരം മുത്തങ്ങള്‍ നല്‍കി,
ചുടുപാല്‍ ചുരത്തി വളര്‍ത്തിയെന്നമ്മയെ
തട്ടിമാറ്റി ഞാന്‍ നിഷേധിയയ് തീര്‍ന്ന ഓര്‍മ്മകള്‍
തളര്‍ത്തുന്നു ഒര്‍ക്കുമ്പോല്‍ എന്‍ പാദങ്ങളെ.
മതിയെനിക്കിന്നീ വഴി ഈ തടവറകളുടെ
ഇല്ല ഞാന്‍ ഇനിയില്ല ഈ വഴിയെ മുന്നോട്ട്.
കാണുന്നു ഞാന്‍ ആ പൂക്കള്‍ തലതിരിക്കുന്നതും
അറിയുന്നു ഞാന്‍ അവ ചിരിക്കാന്‍ മടിക്കുന്നതും.
വഴിയോരക്കാഴ്ചകള്‍ കണ്ടു മടുത്തു ഞാന്‍ ഇന്നിപ്പോള്‍
പിഴുതെറിയും ഞാനവിടെ വിതച്ച വിഷ വിത്തുകള്‍.
സ്വാര്‍ഥനായ് ഓടിക്കിതച്ചെത്തിയ ഈ തുരുത്തില്‍
തെല്ലുമേ ഇല്ലെന്നറിയുന്നു സ്നേഹവും സ്വസ്ഥവും
ചുറ്റിലും കൂടിയ കൂരിരുട്ടില്‍ നിന്നും
മിഴികളിലൊത്തിരി വെട്ടം പരത്തിയ
നാദമേ ഞാനര്‍പ്പിക്കുന്നു ആയിരമാശംസകള്‍.
അബി

If u have any problem to read, click here

Click here for Malayalam Fonts