കുളിര്‍തെന്നലായെന്നരികിലെത്തിയ എന്റെ വാനമ്പാടിക്കായ്
വിരഹ വേദനയില്‍ വിയര്‍ത്തൊലിച്ചെന്നരികില്‍
പാറിപ്പറന്നെത്തി ചിറകുകള്‍ വിടര്‍ത്തി നീ
വീശിയടിച്ചെന്നെ തഴുകിയപ്പോള്‍..
എന്മനം നിറഞ്ഞുപോയി കുളിരിനാല്‍.
ഇല്ലേ, ഇനിയും വരില്ലേ നീ ഓടി എന്നരികില്‍
തഴുകുവാന്‍ തലോടുവാന്‍.
അതല്ല,
വീണ്ടും നിന്‍ യജമാനന്‍ മുറിച്ചു മാറ്റിയോ
നിന്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചിറകുകള്‍.
അറിയാം എനിക്ക്, അനന്ത വിഹായസ്സില്‍ പാറിപ്പറന്ന
എന്‍ പ്രിയ വാനമ്പാടിയെ
നെന്മണികള്‍ വിതറി വശപ്പെടുത്തി
ചിറകൊടിച്ചു കൂട്ടിലിട്ട നിന്‍ യജമാന ചെയ്തികള്‍.
അഴകേറെയുള്ളതെങ്കിലും ആ കിളിക്കൂടില്‍ കിടന്നു
മുന്‍പു നെയ്തു കൂട്ടിയ സ്വപ്നങ്ങൊളൊക്കെയും
മിഥ്യയായ് വരുമോ എന്നു നീ ഭയപ്പെട്ടതും.
നിന്‍ യജമാനന്‍ യാത്രയാകുമ്പൊഴെങ്കിലും,
നിന്‍ കാരാഗ്രഹമാകുന്ന കൂടിന്റെയഴികള്‍ അടര്‍ത്തിമാറ്റി
എന്നരികിലെത്തി എന്നോടുരിയാടിയ കിളി ക്കൊഞ്ചലുകള്‍
എത്രമേല്‍ ആമോദം എന്നില്‍ പരത്തിയെതെന്നറിയുമോ.
നീ ചൊല്ലിയല്ലോ, നക്ഷത്ര ക്കൂട്ടത്തില്‍ പാറിപ്പറന്ന നീയൊരിക്കല്‍
ഇവിടെയീ ധരണിയിലൊരുചെരാതിന്‍ പ്രകാശത്തിനടുത്തു വന്നപ്പോള്‍
നെന്മണികള്‍ വാരിയെറിഞ്ഞൊരു കൂട്ടില്‍ ബന്ദനസ്ഥയാക്കിയത്,
കളങ്കമേതു മില്ലാത്ത നീയറിഞ്ഞില്ല
മാദുര്യമേറെയുള്ളയീ മണികള്‍, വിഷ വിത്തുകളെന്നും,
ഇവ നിന്റെ സ്വപ്നങ്ങള്‍ തന്‍ മരണ മണികെളെന്നുള്ളതും.
എങ്കിലും നീ ഉയരും ഉയര്‍ത്തെഴുന്നിടും വീണ്ടും
കൂട്ടിനായുള്ള നിന്‍ അരുമൊക്കുമൊപ്പം.
നഷ്ട സ്വപ്നങ്ങളൊക്കെയും തളിര്‍ത്തിടും
വീണ്ടുമീ വിഹായസ്സില്‍ തത്തിക്കളിക്കും
അവിടെ ഒരു നക്ഷത്രമായെന്നരികിലെത്തി നീ പൊഴിക്കില്ലെ
നീ നിന്‍ പാല്‍പുഞ്ചിരിയും, കൂടെ നിന്‍ തേന്മൊഴികളും.
കാത്തിരിക്കുമീ കൂടാരത്തില്‍
നിന്നെയോര്‍ത്തെന്നെന്നും കൂടെ പ്രാര്‍ഥിച്ചിടും നിനക്കായ്
ഉയിര്‍ത്തെഴുന്നിടാന്‍ വേഗം നിന്‍ അരുമക്കുമൊപ്പം.
എന്നാലെങ്കിലും ഇല്ലേ വരില്ലേ നീ ഓടിയെത്തില്ലേ
അബി
Subscribe to:
Post Comments (Atom)
No comments:
Post a Comment