വരണ്ടുണങ്ങിക്കിടന്ന എന്‍ മനം
കൊതിച്ചുപോയ് കണ്ടപ്പോള്‍ ഈ തുലാ വര്‍ഷവും, അതിലെ
അര്‍ത്തുല്ലസിക്കുന്ന പുതു തളിരിട്ട ഇലകളും....
പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍ക്കൊപ്പം
ആടിക്കളിക്കുന്ന കൊച്ചു പുഷ്പങ്ങള്‍
മോഹിപ്പിച്ചിടുന്നെന്നെ താരാട്ടു പാടുവാന്‍.
നാലഞ്ചു വര്‍ഷമായ് വന്നു പോയ മഴക്കാലം
ഏകിയില്ലെനിക്കൊട്ടും മുളപ്പിക്കുവാനെന്‍ ഭൂമിയില്‍
കഴിയുന്നില്ലെനിക്കൊന്നു തളിര്‍പ്പിക്കുവാനും.
എന്തെയീ മഴത്തുള്ളികള്‍ തെറിച്ചു പോവുന്നത്?
എവിടേക്കാണിവ ഓടിയൊളിക്കുന്നത്?
ഇവ എന്റെ ഒര്‍മ്മകള്‍ തൊട്ടുണര്‍ത്തുവാന്‍ മാത്രമൊ?
ഇത്രയും വര്‍ഷങ്ങളില്‍ ഒരുക്കി വെച്ചു ഞാന്‍
കണ്ടെത്തി ഞാനൊരു മധുരപ്പഴത്തെയും
പാകപ്പെടുത്തിയെടുത്തയീ പഴ വിത്തുകള്‍
പാകുവനായി പിന്നെ തളിര്‍പ്പിക്കുവാനും
മറക്കുവാന്‍ കൂടൊരുക്കി ഞാന്‍ കാത്തിരിക്കുന്നു
നനക്കുവാന്‍ കൂജയും കൊണ്ടാശിച്ചിരിക്കുന്നു
എന്‍ ഭൂവില്‍ ഹര്‍ഷാരവം മുഴക്കുന്ന പുതു നാമ്പുകല്‍
കാണുവനായ് ഏറെ ആശയുണ്ടെനിക്കിന്ന്.
ഏകണേ ദൈവമേ കണ്‍കുളിര്‍ക്കെ കാണുവാനായ്
ഏകണേ ദൈവമേ എനിക്കെന്റെ പുതുനാമ്പിന്‍ സാമീപ്യം.
അബി
Monday, December 31, 2007
Sunday, December 30, 2007
Saturday, December 29, 2007
വാനമ്പാടി
കുളിര്‍തെന്നലായെന്നരികിലെത്തിയ എന്റെ വാനമ്പാടിക്കായ്
വിരഹ വേദനയില്‍ വിയര്‍ത്തൊലിച്ചെന്നരികില്‍
പാറിപ്പറന്നെത്തി ചിറകുകള്‍ വിടര്‍ത്തി നീ
വീശിയടിച്ചെന്നെ തഴുകിയപ്പോള്‍..
എന്മനം നിറഞ്ഞുപോയി കുളിരിനാല്‍.
ഇല്ലേ, ഇനിയും വരില്ലേ നീ ഓടി എന്നരികില്‍
തഴുകുവാന്‍ തലോടുവാന്‍.
അതല്ല,
വീണ്ടും നിന്‍ യജമാനന്‍ മുറിച്ചു മാറ്റിയോ
നിന്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചിറകുകള്‍.
അറിയാം എനിക്ക്, അനന്ത വിഹായസ്സില്‍ പാറിപ്പറന്ന
എന്‍ പ്രിയ വാനമ്പാടിയെ
നെന്മണികള്‍ വിതറി വശപ്പെടുത്തി
ചിറകൊടിച്ചു കൂട്ടിലിട്ട നിന്‍ യജമാന ചെയ്തികള്‍.
അഴകേറെയുള്ളതെങ്കിലും ആ കിളിക്കൂടില്‍ കിടന്നു
മുന്‍പു നെയ്തു കൂട്ടിയ സ്വപ്നങ്ങൊളൊക്കെയും
മിഥ്യയായ് വരുമോ എന്നു നീ ഭയപ്പെട്ടതും.
നിന്‍ യജമാനന്‍ യാത്രയാകുമ്പൊഴെങ്കിലും,
നിന്‍ കാരാഗ്രഹമാകുന്ന കൂടിന്റെയഴികള്‍ അടര്‍ത്തിമാറ്റി
എന്നരികിലെത്തി എന്നോടുരിയാടിയ കിളി ക്കൊഞ്ചലുകള്‍
എത്രമേല്‍ ആമോദം എന്നില്‍ പരത്തിയെതെന്നറിയുമോ.
നീ ചൊല്ലിയല്ലോ, നക്ഷത്ര ക്കൂട്ടത്തില്‍ പാറിപ്പറന്ന നീയൊരിക്കല്‍
ഇവിടെയീ ധരണിയിലൊരുചെരാതിന്‍ പ്രകാശത്തിനടുത്തു വന്നപ്പോള്‍
നെന്മണികള്‍ വാരിയെറിഞ്ഞൊരു കൂട്ടില്‍ ബന്ദനസ്ഥയാക്കിയത്,
കളങ്കമേതു മില്ലാത്ത നീയറിഞ്ഞില്ല
മാദുര്യമേറെയുള്ളയീ മണികള്‍, വിഷ വിത്തുകളെന്നും,
ഇവ നിന്റെ സ്വപ്നങ്ങള്‍ തന്‍ മരണ മണികെളെന്നുള്ളതും.
എങ്കിലും നീ ഉയരും ഉയര്‍ത്തെഴുന്നിടും വീണ്ടും
കൂട്ടിനായുള്ള നിന്‍ അരുമൊക്കുമൊപ്പം.
നഷ്ട സ്വപ്നങ്ങളൊക്കെയും തളിര്‍ത്തിടും
വീണ്ടുമീ വിഹായസ്സില്‍ തത്തിക്കളിക്കും
അവിടെ ഒരു നക്ഷത്രമായെന്നരികിലെത്തി നീ പൊഴിക്കില്ലെ
നീ നിന്‍ പാല്‍പുഞ്ചിരിയും, കൂടെ നിന്‍ തേന്മൊഴികളും.
കാത്തിരിക്കുമീ കൂടാരത്തില്‍
നിന്നെയോര്‍ത്തെന്നെന്നും കൂടെ പ്രാര്‍ഥിച്ചിടും നിനക്കായ്
ഉയിര്‍ത്തെഴുന്നിടാന്‍ വേഗം നിന്‍ അരുമക്കുമൊപ്പം.
എന്നാലെങ്കിലും ഇല്ലേ വരില്ലേ നീ ഓടിയെത്തില്ലേ

Subscribe to:
Posts (Atom)