പ്രതിധ്വനി
അറിഞ്ഞു ഞാന്‍ നിന്നുടെ പൂര്‍വ്വകാലനുഭവം
അതു തന്നെ ഹേതു കുറിക്കുവാനീ വരി.
കൊതിക്കുന്ന മാനസം വസിക്കുന്നു നിന്നില്‍
കൊതിക്കുന്നതോ ഞാനൊരാത്മാര്‍ഥ ചിത്തം.
പരിശുദ്ധ സ്നേഹത്തിന്‍ നിറകുടമായുള്ള
ആത്മ ധൈര്യത്തിന്‍ ഹൃദയാന്തരത്തില്‍ നീ
ആര്‍ത്തുല്ലസിക്കാനായ് കെട്ടിയ കോട്ടയെ
നിര്‍ദ്ദയം നിന്നുടെ വീട്ടുകാര്‍ തകര്‍ത്തപ്പോള്‍,
കൊട്ടക്കകത്തു നീ പൂജിച്ചു വെച്ച ആ
രൂപത്തിന്‍ ആത്മാവിനെ പുല്‍കുവാനായ്
നീ നിന്‍ അത്മാവിനെ സ്വതന്ത്രയാക്കാന്‍
കയ്യിന്‍ ചുടുനിണം ചുരത്തിയില്ലെ?
സത്യമാം സ്നേഹത്തെ ഹൃദയത്തിലുള്‍ക്കൊണ്ടു
വിടചൊല്ലീടുവാന്‍ കൊതിച്ചുവല്ലേ?
തെല്ലുമേ ഇല്ലെനിക്കാഗ്രഹം നിന്നെ പഴിക്കുവാന്‍
ഉള്ളതോ പുല്‍കുവാന്‍ നിന്റെയാ സദ് ഹൃദയം
മറക്കാം നമുക്ക് നമ്മുടെ പൂര്‍വ്വകാലനുഭവം
നയിക്കട്ടെ നമ്മെ നമ്മുടെ വരും കാല നന്മകള്‍.
അബി
Saturday, December 20, 2008
Wednesday, December 17, 2008
Subscribe to:
Posts (Atom)