അര്‍ത്ഥമെന്തന്നറിയുന്നു ഞാനെന്‍ ജീവിതത്തിന്റെ
അതിനാലകലുന്നു ഈ വഴിത്താരില്‍ നിന്നും.
ഇല്ല ഞാന്‍ ഇനിയില്ല ഈ വഴിയെ മുന്നോട്ട്
ഇവിടെന്നു ഞാന്‍ തിരിക്കുന്നു തിരിച്ചു ചെല്ലുന്നു.
ഉള്ളം കൊതിക്കുന്നു കാണുവാന്‍ കണ്ടുമറന്ന മുഖങ്ങളെ
ഉണ്ടെനിക്കാഗ്രഹം കണ്ടു മാപ്പിരക്കുവന്‍.
എന്നെ താരാട്ടു പാടിയുറക്കിയ എന്നമ്മയിന്നെവിടെ
എന്നറിയില്ല ഇപ്പോള്‍ പിന്നെയെന്‍ കുടുമ്പവും.
ഒടുവില്‍ കണ്ടെതെന്നാണെന്നിപ്പോള്‍ ഞാനോര്‍ക്കുന്നു,
ഒന്നിച്ചിരുന്നെനിക്കുരുളകള്‍ തന്നതും
കരഞ്ഞു കലങ്ങിയ കണ്ണുമായ് ചെല്ലുമ്പോള്‍
കദനഭാരത്താല്‍ തലോടിയ കൈകളെ പിന്നെ
ചെന്‍ചുണ്ടിലായിരം മുത്തങ്ങള്‍ നല്‍കി,
ചുടുപാല്‍ ചുരത്തി വളര്‍ത്തിയെന്നമ്മയെ
തട്ടിമാറ്റി ഞാന്‍ നിഷേധിയയ് തീര്‍ന്ന ഓര്‍മ്മകള്‍
തളര്‍ത്തുന്നു ഒര്‍ക്കുമ്പോല്‍ എന്‍ പാദങ്ങളെ.
മതിയെനിക്കിന്നീ വഴി ഈ തടവറകളുടെ
ഇല്ല ഞാന്‍ ഇനിയില്ല ഈ വഴിയെ മുന്നോട്ട്.
കാണുന്നു ഞാന്‍ ആ പൂക്കള്‍ തലതിരിക്കുന്നതും
അറിയുന്നു ഞാന്‍ അവ ചിരിക്കാന്‍ മടിക്കുന്നതും.
വഴിയോരക്കാഴ്ചകള്‍ കണ്ടു മടുത്തു ഞാന്‍ ഇന്നിപ്പോള്‍
പിഴുതെറിയും ഞാനവിടെ വിതച്ച വിഷ വിത്തുകള്‍.
സ്വാര്‍ഥനായ് ഓടിക്കിതച്ചെത്തിയ ഈ തുരുത്തില്‍
തെല്ലുമേ ഇല്ലെന്നറിയുന്നു സ്നേഹവും സ്വസ്ഥവും
ചുറ്റിലും കൂടിയ കൂരിരുട്ടില്‍ നിന്നും
മിഴികളിലൊത്തിരി വെട്ടം പരത്തിയ
നാദമേ ഞാനര്‍പ്പിക്കുന്നു ആയിരമാശംസകള്‍.
അബി
Friday, January 11, 2008
Tuesday, January 1, 2008
Subscribe to:
Posts (Atom)